
Local News
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് വയനാട് മണ്ഡലത്തിൽ എത്തിയ രാഹുല്‍ ഗാന്ധി എംപി മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളിലാണ് പങ്കെടുത്തത്. ഇതിൻ്റെ ഭാഗമായി എടവണ്ണയിൽ നടന്ന ഉന്നത വിജയികൾക്കുള്ള അവാർഡ് ദാന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. തിരുവമ്പാടി ഏറനാട് വണ്ടൂർ നിലമ്പൂർ മണ്ഡലങ്ങളിലെ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ വിദ്യാർഥികളെയാണ് എടവണ്ണയിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. വിദ്യാർഥികൾക്കായി ടാബ് ഉൾപ്പെടെയുള്ള സമ്മാനങ്ങളുമായാണ് രാഹുൽ ഗാന്ധി ചടങ്ങിനെത്തിയത്. തുടർന്ന് വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് അദ്ധേഹം മറുപടിയും നൽകി.
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, കെ സി വേണുഗോപാൽ, പി കെ ബഷീർ എം എൽ എ, എ പി അനിൽ കുമാർ എംഎൽഎ, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുക്കിയ ഷസു, വി എസ് ജോയ്, കെടി അജ്മൽ, ഇ എ കരീം, സുനീറ സമദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ കൂടുതൽ ആളുകൾക്ക് പ്രവേശനം നൽകിയിരുന്നില്ല. അന്തരിച്ച വി വി പ്രകാശിന്റെ വസതിയിലും രാഹുൽ ഗാന്ധി സന്ദർശനം നടത്തി.