ഐ എച്ച് ആർ ഡി തിരുവമ്പാടി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നടത്തപ്പെടുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിവിധ ഡിഗ്രി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചു

Web Desk

കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡിയുടെ തിരുവമ്പാടി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നടത്തപ്പെടുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിവിധ ഡിഗ്രി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചു. അപേക്ഷ നടപടികൾ പൂർണമായും ഓൺലൈൻ ആയിരിക്കും.

അപേക്ഷ സമർപ്പിക്കുവാനാഗ്രഹിക്കുന്നവർ പ്രാഥമികമായി കാലിക്കറ്റ് സർവ്വകലാശാലയുടെ U.G admission portal ൽ https:// admission.uoc.ac.in ൽ രജിസ്റ്റർ ചെയ്ത് ലഭിക്കുന്ന CAP registration number എടുക്കേണ്ടതാണ്. തുടർന്ന് ചുവടെ നൽകിയിരിക്കുന്ന ഐഎച്ച്ആർഡി site ൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് സഹായം ആവശ്യമുള്ളവർക്കായി എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9. 30 മുതൽ വൈകിട്ട് 4 .30 വരെ കോളേജ് ഓഫീസിൽ help desk പ്രവർത്തിക്കുന്നുണ്ട്.

Help desk number
9037425277

error: Content is protected !!