കുന്നമംഗലത്ത് ലീഗ് – എസ് കെ എസ് എസ് എഫ് സംഘർഷം;ഇഫ്താർ വിരുന്നിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്

കുന്നമംഗലം : കുന്നമംഗലത്ത് ലീഗ് – എസ് കെ എസ് എസ് എഫ് സംഘർഷം. എസ് കെ എസ് എസ് എഫ് പ്രവർത്തകൻ സുഹൈലിന് പരിക്കേറ്റു. സുഹൈൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ.

ഇഫ്താർ വിരുന്നിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ എത്തിയത്. കഴിഞ്ഞാഴ്ചയും സംഘർഷം ഉണ്ടായിരുന്നെങ്കിലും നേതാക്കൾ ഇടപെട്ട് പരിഹരിച്ചിരുന്നു. സുഹൈലിനെ പ്രാദേശിക ലീഗ് നേതാക്കൾ ആക്രമിച്ചുവെന്ന് എസ് കെ എസ് എസ് എഫ് പറഞ്ഞു.

എസ് കെ എസ് എസ് എഫ് മേഖല വൈസ് പ്രസിഡണ്ട് ആണ് സുഹൈൽ. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

error: Content is protected !!