കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിൻ്റെ “സഹർഷം ” കാരുണ്യനിധി പദ്ധതിക്ക് തുടക്കമായി

Local News

ബാങ്കിംഗ് രംഗത്തും കാർഷിക വ്യാവസായിക – സേവന രംഗങ്ങളിലും ഏറെ നൂതന പദ്ധതികൾ നടപ്പിലാക്കിയ കൊടിയത്തൂർ സർവീസ് സഹകര ബാങ്ക് 34 മത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി ” സഹർഷം” കാരുണ്യനിധി എന്ന പേരിൽ പുതിയ സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ചു. ബാങ്കിലെ അംഗങ്ങൾക്കും സഹകാരികൾക്കും പുറമെ സമുഹത്തിലെ അവശതയനുഭവിക്കുന്നവർക്കും നിത്യരോഗികളായവർക്കുമെല്ലാം കരുതലൊരുക്കുന്നതാണ് പദ്ധതി. കോവിഡ് സാഹചര്യത്തിൽ ഏറെ ദുരിതമനുഭവിക്കുന്നവർക്ക് ജനകീയ പങ്കാളിത്തത്തോടെ സഹായവും ചികിത്സയും പിന്തുണയും നൽകുക എന്നതാണ് “സഹർഷം കാരുണ്യനിധിയിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത് .പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ എംഎ എ ജോർജ് എം തോമസ് നിർവ്വഹിച്ചു .ബാങ്ക് പ്രസിഡൻ്റ വി .വസീഫ് അദ്യക്ഷനായിരുന്നു. വൈസ് പ്രസിഡൻറ് സന്തോഷ് സെബാസ്റ്റ്യൻ ഡയരക്ടർമാരായ വി.കെ അബൂബക്കർ , നാസർ കൊളായി , എ.സി നിസാർ ബാബു ,പി ഷിനോ ,അഹമ്മദ് കുട്ടി പാറക്കൽ , അസ്മാബി പരപ്പിൽ ,സിന്ധുരാജൻ , സെക്രട്ടറി കെ.ബാബുരാജ് റീന ബോബൻ സംസാരിച്ചു .

error: Content is protected !!