ഇൻഡിഗോ വിമാനങ്ങൾക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

Web Desk

ഇൻഡിഗോ വിമാനങ്ങൾക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. നാളെ മുതൽ യു എ ഇ ലേക്ക് സർവീസ് ഉണ്ടാകുമെന്ന് ഇൻഡിഗോ അറിയിച്ചു. യു എ ഇ യിലേക്ക് ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് താല്‍ക്കാലിക വിലക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചത്തേക്കാണ് യു എ ഇ ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്.ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പി സി ആര്‍ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബൈയില്‍ എത്തിച്ചതിനാണ് നടപടി. ചൊവ്വാഴ്ച മുതലാണ് ഇന്‍ഡിഗോയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാൽ ഇൻഡിഗോ വിമാനങ്ങൾക്ക് യുഎ ഇ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. നാളെ മുതൽ യു എ ഇ ലേക്ക് സർവീസ് ഉണ്ടാകുമെന്ന് ഇൻഡിഗോ ഔദ്യോഗികമായി അറിയിച്ചു.യാത്ര ചെയ്യാൻ പറ്റാത്ത യാത്രക്കാര്‍ക്ക് റീഫണ്ട് അല്ലെങ്കില്‍ സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍ നേരത്തെ അറിയിച്ചിരുന്നു.

error: Content is protected !!