​കെ.എം.സി.ടി വുമൺസ് എഞ്ചിനീയറിംഗ് കോളേജിൽ ‘സ്പാർക്ക് 2026’ കലാവസന്തത്തിന് ഉജ്ജ്വല സമാപനം

കോഴിക്കോട്: കള്ളന്തോട് കെ.എം.സി.ടി വുമൺസ് എഞ്ചിനീയറിംഗ് കോളേജിലെ വാർഷിക കലാമേളയായ ‘സ്പാർക്ക് 2026’ ആവേശകരമായ പരിപാടികളോടെ സമാപിച്ചു. മാർച്ച് 24, 25 തീയതികളിലായി നടന്ന പരിപാടി കോളേജ് പ്രിൻസിപ്പൽ ഡോ. സാബിഖ് പി.വി. ഉദ്ഘാടനം ചെയ്തു. സ്പാർക്ക് കൺവീനർ അർളിൻ മരിയ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.


ആർട്സ് ക്ലബ്ബ് ഫാക്കൽറ്റി ഇൻ ചാർജ് ജയശ്രീ എ. സ്പാർക്കിനെക്കുറിച്ച് സംസാരിച്ചു. ചടങ്ങിൽ അക്കാദമിക് ഡീൻ നൂതൻ ഹെഗ്‌ഡെ, വിവിധ വകുപ്പ് മേധാവികളായ ഡോ. സമീറ വി. മുഹമ്മദ് സഗീർ, മിസ്. അപർണ്ണ എസ്., രഞ്ജിമ പി., പി.ടി.എ വൈസ് പ്രസിഡന്റ് മിസ്റ്റർ ദേവദാസൻ ടി. എന്നിവർ ആശംസകൾ നേർന്നു. പരിപാടിയുടെ സമാപനത്തിൽ സ്പാർക്ക് കോ-കൺവീനർ നിഹാല ടി നന്ദി രേഖപ്പെടുത്തി.


രണ്ടു ദിവസങ്ങളിലായി നടന്ന കലാവിരുന്നിൽ പ്രമുഖ കലാകാരന്മാർ അണിനിരന്നു.ആദ്യ ദിനം പ്രശസ്ത ഗായകൻ നവാഫ് എൻ.എസ്.ആറും, ജാസ് അസ്ലം സിംഗേഴ്സും നയിച്ച സംഗീത പരിപാടി വിദ്യാർത്ഥികൾക്ക് ആവേശമായി.
​രണ്ടാം ദിവസം വേദി കീഴടക്കിയത് വോക്കൽ ഡ്യൂഡ് , മുസ്ലി , സഫ്‌വാൻ എന്നിവർ ചേർന്നുള്ള സംഗീത പ്രകടനങ്ങളായിരുന്നു. തുടർന്ന് ഡി.ജെ ക്രോസ് അവതരിപ്പിച്ച തകർപ്പൻ ഡി.ജെ ഷോയോടെ ‘സ്പാർക്ക് 2026’ന് സമാപനമായി.


വിദ്യാർത്ഥിനികളുടെ സർഗ്ഗാത്മകമായ കഴിവുകൾ പുറത്തെടുക്കാനും കാമ്പസ് സൗഹൃദം പുതുക്കാനുമുള്ള വലിയൊരു വേദിയായി സ്പാർക്ക് 2026 മാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!