താമരശ്ശേരി ചുരത്തില്‍ കണ്ടെത്തിയ മൃതദേഹം അത്തോളി സ്വദേശിയുടേത്

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഇന്നലെ കണ്ടെത്തിയ മൃതദേഹം അത്തോളി സ്വദേശിയുടേതെന്ന് സ്ഥിരീകരിച്ചു. അത്തോളി കൊളത്തൂര്‍ സ്വദേശി ചെറുവളത്ത് ഹമീദ് ആണ് മരിച്ചത്. അന്‍പത് വയസായിരുന്നു.

ബന്ധുക്കള്‍ സ്റ്റേഷനിലെത്തി. വാക്കറില്‍ നടക്കുന്ന ആളാണ്. മാനസിക പ്രയാസത്തില്‍ ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു.

വെള്ളിയാഴ്ച രാവിലെയാണ് ചുരം എട്ട്, ഒന്‍പത് വളവുകള്‍ക്കിടയില്‍ ഏകദേശം 12 മീറ്ററോളം താഴ്ചയിലായി മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. താമരശ്ശേരി പൊലീസും കല്‍പറ്റയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘവും ചേര്‍ന്നാണ് മൃതദേഹം പുറത്തെത്തിച്ചത്.

error: Content is protected !!