
newsdesk
മുക്കം: കാരശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പത്ത് വർഷക്കാലം നാട് ഭരിച്ച് സമസ്ത മേഖലയിലും ദുരിതം സമ്മാനിച്ച കോർപ്പറേറ്റ് സർക്കാരിനെ താഴെയിറക്കാൻ ജനം കാത്തിരിക്കുകയാണന്ന് അദ്ധേഹം പറഞ്ഞു.
സംസ്ഥാനത്ത് നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ അതിന് തിരുവമ്പാടിയുടെ കരുത്തായി സി.കെ കാസിം നിയമസഭയിലുണ്ടാവണമെന്നും അദ്ധേഹം പറഞ്ഞു. പിണറായി ഭരണത്തിന് അന്ത്യം കുറിക്കാൻ സി പി .എം പ്രവർത്തകർ പോലും കാത്തിരിക്കുന്നു. കർഷകർ ഉൾപ്പെടെയുള്ള സാധാരണക്കാരെ പാടെ അവഗണിച്ച ഇടത് സർക്കാരിനെതിരെ ജനം വിധി എഴുതാൻ കാത്തിരിക്കുകയാണന്നും അദ്ധേഹം പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ കെ.കോയ അധ്യക്ഷത വഹിച്ചു. മഞ്ജുഷ് മാത്യു മുഖ്യ പ്രഭാഷണം നടത്തി.
വി.എൻ.സുഹൈബ്, എം.ടി.അഷ്റഫ് ,എം.സിറാജുദ്ദീൻ, സമാൻ ചാലൂളി, നിഷാദ് വീച്ചി: യൂനുസ് പുത്തലത്ത്, എം.എ.സൗദ ടീച്ചർ, അബ്ദു കൊയങ്ങോറൻ , പി.എം.സുബൈർ ബാബു ,സലാം തേക്കുംകുറ്റി, പ്രേമദാസൻ, റീന പ്രകാശ്, തനുദേവ് ,അമീന ബാനു, റീന പ്രകാശ്, ജയിംസ് ജോഷി മുതലായവർ സംസാരിച്ചു. 501 അംഗ തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണവും നടന്നു. ഭാരവാഹികൾ: സമാൻ ചാലൂളി (ചെയർമാൻ), പി.എം.സുബൈർ ബാബു (കൺവീനർ), ജോസ് (ട്രഷറർ)