
newsdesk
പാഴൂർ : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണു സ്ത്രീ മരിക്കുകയും, മെഡിക്കൽ കോളേജുകളിൽ അടക്കം ആതുര രംഗത്തെ സമ്പൂർണ്ണ പരാജയമായ ഇടതു പക്ഷ സർക്കാരിന്റെ ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഒരു നിമിഷം പോലും ആ സ്ഥാനത്ത് നിൽക്കാൻ അർഹയല്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് പാഴൂർ ഒൻപതാം വാർഡ് യു ഡി എഫ് കമ്മിറ്റി പ്രതിഷേധപ്രകടനവും, മന്ത്രി വീണ ജോർജിന്റെ കോലം കത്തിക്കലും സംഘടിപ്പിച്ചു.
ടി വി ശാഫി മാസ്റ്റർ പരിപാടി ഉത്ഘാടനം ചെയ്തു.
വി. ടി ആലി കുട്ടി മാസ്റ്റർ, പി.പി കരീം, ഫഹദ് പാഴൂർ, പി ടി അബ്ദുള്ള മാസ്റ്റർ,എം. കെ കോമോയിൻ,സമദ് പറമ്പിൽ,കെ.സുരേഷ്, സഫറുള്ള കൂളിമാട്,കെ. കെ മൂസ എ.അബ്ദുസ്സലാം, എൻ. അബ്ദുള്ള മാസ്റ്റർ, ജിയാദ് കൂളിമാട്,എം.ഫഹദ്, കെ.മഹദി ഹസ്സൻ പാഴൂർ, കെ. സി.ഷഹബാസ് വാഫി, എൻ. പി ബാസിൽ തുടങ്ങിയവർ നേതൃത്വം നൽകി.
മലയോരമേഖകളിൽ പല ഭാഗങ്ങളിലും മന്ത്രിക്കെതിരെ വിവിധ തരത്തിലുള്ള പ്രതിഷേധ പരിപാടികൾ നടന്നു . മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണു സ്ത്രീ മരിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം നടക്കുന്നത് .