മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകളിൽ ഏറ്റവും ആകർഷണീയമായ ചൂണ്ടയിടൽ മത്സരത്തിൽ പങ്കെടുത്തു ലിന്റോ ജോസഫ് എം എൽ എ

മുക്കം : മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന പ്രീ ഇവെന്റുകളിൽ തിരുവമ്പാടി പഞ്ചായത്തിന്ൽ നടന്ന ചൂണ്ടയിടൽ മത്സരം തിലാപ്പിയ യുടെ രണ്ടാം പതിപ്പ് ഉത്ഘാടനത്തിനെത്തിയ MLA ലിന്റോ ജോസഫിന് ചൂണ്ടയിടാൻ ഒരാഗ്രഹം.പിന്നെ താമസിച്ചില്ല ഉത്ഘാടന വേദിയിൽ നിന്നും നേരെ മത്സരം നടക്കുന്ന കുളത്തിനടുത്തേക്ക് . കുറെ നേരം മീനുകൾക്ക് തീറ്റ ഇട്ടു കൊടുത്തു എന്നല്ലാതെ MLA ക്ക് മീൻ കിട്ടിയില്ല .മത്സരാര്ഥികളും കാണാൻ വന്നവരും നോക്കി നിൽക്കെ അവസാനം ഒരു മീൻ കിട്ടി അതാണെങ്കിൽ കുളത്തിലേക്ക് തിരിച്ചു ഇടുകയും ചെയ്തു .കാരണം 75 ഗ്രാമെങ്കിലും ഉള്ള മീനാകണം എന്ന് നിയമാവലിയിൽ പറയുന്നു .വളരെ ഈസി ആണെന്ന് വിചാരിച്ച ചൂണ്ടയിടൽ അത്ര ഈസി അല്ലെന്നും നല്ലൊരു എക്സ്പീരിയൻസ് ആണെന്ന് MLA ലിന്റോ ജോസഫ് പറഞ്ഞു .

തിരുവമ്പാടി ലെയ്ക് വ്യൂ ഫാം സ്റ്റേ യിൽ വെച്ചു നടന്ന മത്സരത്തിൽ മലപ്പുറം കോഴിക്കോട് ജില്ലകളിൽ നിന്നായി സ്കൂൾ വിദ്യാർഥികളടക്കം 100 കണക്കിന് ആളുകൾ മത്സരത്തിൽ പങ്കെടുത്തു .വിദ്യാർത്ഥികളും അവരുടെ എക്സ്പീരിയൻസ് ഷെയർ ചെയ്തു .

മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകളിൽ ഏറ്റവും ആകർഷണീയമായ ചൂണ്ടയിടൽ മത്സരത്തിന്റെ സീസൺ രണ്ടിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത് തിരുവമ്പാടി റോട്ടറി മിസ്റ്റി മെഡോസ് ക്ലബ്ബാണ്.

മത്സരത്തിൽ ഒന്നാം സമ്മാനമായ മൂവായിരം രൂപയും മൂന്ന് കിലോ മത്സ്യവും മുക്കം അഗസ്ത്യൻ മുഴി സ്വദേശി നിതിൻ കരസ്ഥമാക്കി.വിജയികളായവർക്കുള്ള സമ്മാനം പഞ്ചായത് പ്രസിഡന്റ് ബിന്ദു ജോൺസണും മറ്റു ജനപ്രതിനിധികളും വിതരണം ചെയ്തു.ഏറ്റവും വലിയ മത്സ്യത്തെ പിടിച്ച ആൾക്കുള്ള പ്രത്യേക സമ്മാനത്തിനു തിരുവമ്പാടി പെരുമാലിപ്പടി സ്വദേശി ഷിബിൻ അർഹനായി .ഒന്നാം സമ്മാനം കിട്ടിയതിൽ സന്തോഷമുണ്ടെന്നു നിതിൻ പറഞ്ഞു .

ജൂലൈ 24 മുതൽ 27 വരെ മലബാർ റിവർ ഫെസ്റ്റിവൽ നടക്കുക .

error: Content is protected !!