വർഗീയ പരാമർശം നടത്തിയ പാനൂർ നഗരസഭാ സെക്രട്ടറിയെ സ്ഥലം മാറ്റി;നഗരസഭാ ചെയർമാനും രണ്ട് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങൾക്കുമെതിരെയാണ് പ്രവീൺ വർഗീയാധിക്ഷേപവും അധിക്ഷേപവും നടത്തിയത്

NEWSDESK

കണ്ണൂർ: വർഗീയ പരാമർശം നടത്തിയ പാനൂർ നഗരസഭാ സെക്രട്ടറിയെ സ്ഥലം മാറ്റി. സെക്രട്ടറി എ.പ്രവീണിനെ സ്ഥലം മാറ്റിയത് വയനാട് മാനന്തവാടിയിലേക്കാണ്. സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭരണ സമിതിയും പ്രതിപക്ഷവും രംഗത്ത് എത്തിയിരുന്നു.

നഗരസഭാ ചെയർമാനും രണ്ട് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങൾക്കുമെതിരെയാണ് പ്രവീൺ വർഗീയാധിക്ഷേപവും അധിക്ഷേപവും നടത്തിയത്. നഗരസഭാ സെക്രട്ടറിയും ഉദ്യോഗസ്ഥനും നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നതോടെ വലിയ വിമർശനം ഉയര്‍ന്നിരുന്നു. യു.ഡി.എഫാണ് പാനൂർ നഗരസഭ ഭരിക്കുന്നത്. സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് നഗരസഭ ഏകകണ്ഠമായി തീരുമാനമെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.എം ഏരിയാകമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു.

error: Content is protected !!
%d