വൃദ്ധയുടെ മാലതട്ടിപ്പറിച്ച കേസിൽ തൊണ്ടയാട് സ്വദേശി അറസ്റ്റില്‍

NEWSDESK

കോഴിക്കോട്: വൃദ്ധയുടെ മാല തട്ടിപ്പറിച്ച കേസില്‍ കോഴിക്കോട് യുവാവ് അറസ്റ്റില്‍. തൊണ്ടയാട് സ്വദേശി ഷഹനൂബ് ആണ് അറസ്റ്റിലായത്.
കഴിഞ്ഞമാസമാണ് ഇയാള്‍ കാക്കൂരില്‍ വച്ച്് വൃദ്ധയുടെ മാല മോഷ്ടിച്ചത്.

കാക്കൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട കുമാരസ്വാമി ചെലപ്രം റോഡില്‍ വച്ചായിരുന്നു സംഭവം. കഴിഞ്ഞമാസം ആറിന് നടന്നുപോവുകയായിരുന്ന വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. വഴി ചോദിക്കാനെന്ന വ്യാജേന ബൈക്ക് നിര്‍ത്തി മൂന്നു പവന്‍ വരുന്ന സ്വര്‍ണ്ണമാല മോഷ്ടിക്കുകയായിരുന്നു.

തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ 50 ഓളം വീടുകളിലെയും, കടകളിലെയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടയിലാണ് പ്രതി കവര്‍ച്ചക്കായി ഉപയോഗിച്ച ബൈക്കിന്റെ വിവരങ്ങള്‍ ലഭിച്ചത്. ബൈക്കിന്റെ ഹെല്‍മെറ്റിന്റെ മോഡല്‍, ബൈക്കിന്റെ നിറം, മോഡല്‍, എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ വയോധികയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതി കളവ് മുതല്‍ വില്‍പ്പന നടത്തിയ കുറ്റിക്കാട്ടൂരില്‍ ഉള്ള ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം കണ്ടെടുത്തിട്ടുണ്ട്.

  പ്രതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്. കാക്കൂര്‍ ഇന്‍സ്പെക്ടര്‍ എം.സനല്‍രാജിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്

error: Content is protected !!