
Web Desk
പാലക്കാട് പട്ടാമ്പി കറുകപുത്തൂരില്‍ പെണ്‍കുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മേഴത്തൂര്‍ സ്വദേശി അഭിലാഷ്, ചാത്തന്നൂര്‍ സ്വദേശി നൗഫല്‍ എന്നിവരാണ് പിടിയിലായത്. അഭിലാഷിന് എതിരെ ബലാത്സംഗ കുറ്റവും പോക്സോയും ചുമത്തും. നൗഫല്‍ കുട്ടിയെ നഗ്ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിക്കുകയാണ്. ഒരാളെക്കൂടി പിടികൂടാനുണ്ടെന്നാണ് വിവരം. മുഹമ്മദിന് വേണ്ടി അന്വേഷണം തുടരുകയാണ്.
പെണ്‍കുട്ടിയെ ലഹരി മരുന്ന് നല്കി പീഡിപ്പിച്ചെന്ന് അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. . ഹോട്ടലുകളില്‍ മറ്റ് ചെറുപ്പക്കാര്‍ക്കൊപ്പം നില്ക്കുന്ന ദൃശ്യങ്ങള്‍ കുടുംബത്തിന് ലഭിച്ചിരുന്നു. മറ്റ് യുവാക്കളും പെണ്‍കുട്ടിയെ ശാരീരികമായി ഉപയോഗിച്ചതായി സംശയിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നുണ്ട്. രണ്ട് തവണ പല ഹോട്ടലുകളില്‍ നിന്നുമായി യുവാവിനൊപ്പം പെണ്‍കുട്ടിയെ പൊലീസ് പിടികൂടിയിരുന്നു.
അതേസമയം ലഹരി സംഘത്തിന്റെ വലയില്‍ പല പെണ്‍കുട്ടികളും ഉണ്ടെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ലഹരി സംഘത്തിന്റെ വലയില്‍ പല പെണ്‍കുട്ടികളും അകപ്പെട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കിയാണ് യുവാവ് ലഹരി വസ്തുക്കള്‍ക്ക് അടിമയാക്കിയതെന്നും പെണ്‍കുട്ടി പറഞ്ഞു. നാല് മാസം മുന്‍പാണ് കുട്ടിക്ക് 18 വയസ് തികഞ്ഞത്. കുട്ടിയെ പ്രതി പ്രായപൂര്‍ത്തിയാകും മുന്‍പേ പീഡിപ്പിച്ചിരുന്നെന്നും വിവരം.
കറുകപുത്തൂർ സ്വദേശിനിയെ പട്ടാമ്പിയിലെ ലോഡ്ജിലെത്തിച്ചും സംഘം പീഡിപ്പിച്ചിരുന്നു. പത്തോളം പേർ ഈ ലോഡ്ജ് മുറിയിൽ ഒത്തുകൂടുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തെന്നാണ് വിവരം. ഇത് സാധൂകരിക്കുന്ന ചിത്രങ്ങളും മറ്റും പെൺകുട്ടിയുടെ ഫോണിൽനിന്ന് ലഭിച്ചിട്ടുണ്ട്.
നിലവിൽ 18 വയസ്സുള്ള പെൺകുട്ടിയെ 2019 മുതൽ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പെൺകുട്ടി പ്ലസ് വണിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി പീഡനത്തിനിരയായത്. ഈ സമയം പട്ടാമ്പിയിലെ സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിൽവെച്ച് പരിചയപ്പെട്ട യുവാവ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് മയക്കുമരുന്നിന് അടിമയാക്കിയും പീഡനം തുടർന്നു. ഉപദ്രവത്തെ തുടർന്ന് പെൺകുട്ടി പ്ലസ്ടു പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. ഇതിനുശേഷം മറ്റുചില യുവാക്കളും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി.
പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നിലവിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ കാമുകൻ, സുഹൃത്തുക്കൾ, അയൽവാസികൾ തുടങ്ങിയവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. ഏറെ ഗൗരവമേറിയ സംഭവമായതിനാൽ വിപുലമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്.