പാമ്പുകടിയേറ്റ് മരിച്ച ജീവനക്കാരന്റെ കുടുംബത്തിന് സഹായധനം; മന്ത്രിസഭാ യോഗ തീരുമാനം

Web Desk

തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരൻ ഹർഷാദിന്റെ കുടുംബത്തിന് സഹായധനം അനുവദിച്ചു. 20 ലക്ഷം രൂപയാണ് ഹർഷാദിന്റെ കുടുംബത്തിന് അനുവദിച്ചത്. ഇതിൽ 10 ലക്ഷം വീട് നിർമാണം പൂർത്തിയാക്കാൻ നൽകും. ആശ്രിതയ്ക്ക് സർക്കാർ ജോലി നൽകും.18 വയസ്സുവരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കും. ഈ മാസം 21 മുതൽ നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കാൻ ഗവർണ്ണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

തിരുവനന്തപുരം മൃഗശാലയിലാണ് കൂട് വൃത്തിയാക്കുന്നതിടെയാണ് അർഷാദിന് പാമ്പ് കടിയേറ്റത്.
ഉടൻ തന്നെ ഹർഷാദിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃഗശാലയിൽ നിരന്തരം പാമ്പുകളെ പരിപാലിച്ചിരുന്നത് ഹർഷാദാണ്.

error: Content is protected !!