
NEWSDESK
കോഴിക്കോട്: കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു. ദേവഗിരി കോളേജ് വിദ്യാർത്ഥി സന്ദേശ് (20 ) ആണ് മരിച്ചത് . വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ആറംഗ സംഘം. കോഴിക്കോട് ചേവരമ്പലം സ്വദേശി ആണ് അപകടത്തിൽ മരണ പെട്ട സന്ദേശ് . ഇന്ന് ഉച്ചയോടെയാണ് അപകടം. വളരെ ആഴമുള്ള സ്ഥലമാണിത്. സുരക്ഷാ നിർദേശങ്ങൾ മറികടന്ന് ആഴമേറിയ കയത്തിലേക്ക് ചാടിയ യുവാവ് മുങ്ങിപോവുകയായിരുന്നു
.
നാട്ടുകാരും സ്ഥലത്തെത്തിയ നിലമ്പൂർ പോലീസ് ,ഫയർഫോഴ്സ് ,ഫോറെസ്റ് ടീം ,നിലമ്പൂരിൽ നിന്നുള്ള സ്കൂബ ടീം എന്നിവർ ചേർന്നുള്ള തെരച്ചിലിനൊടുവിൽ ആണ് മൃതദേഹം കണ്ടെത്തിയത്.ഇൻക്യുസ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി