
Web Desk
തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി. ജോർജിനു ജാമ്യം. ഹൈക്കോടതിയാണ് പി.സി. ജോർജിന് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം നടത്തരുതന്ന ഉപാധിയോടെയാണ് ഹൈക്കോടതി ജോർജിന് ജാമ്യം അനുവദിച്ചത്. തുടർച്ചയായി കസ്റ്റഡിയിൽ പാർപ്പിക്കേണ്ട സാഹചര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വെണ്ണല മതവിദ്വേഷ പ്രസംഗ കേസിൽ മുൻകൂർ ജാമ്യവും ഹൈക്കോടതി അനുവദിച്ചു. പി.സി. ജോർജ് മുൻ എംഎൽഎ ആണെന്നതും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും ജാമ്യം അനുവദിക്കുമ്പോൾ കോടതി കണക്കിലെടുത്തു.