
Web Desk
52ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രേവതിയാണ് മികച്ച നടി. ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. രണ്ട് പേരാണ് ഇത്തവണ മികച്ച നടന്റെ പുരസ്‌കാരം പങ്കിട്ടത്.
ആര്‍ക്കറിയാം എന്ന സിനിമയിലെ അഭിനയത്തിന് ബിജു മേനോനും നായാട്ട് തുറമുഖം മധുരം ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജോജു ജോര്‍ജും മികച്ച നടനായി. ദിലീഷ് പോത്തനാണ് മികച്ച സംവിധായകന്‍, ചിത്രം ജോജി. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയമാണ് ജനപ്രിയ ചിത്രം, മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ് ബേബി എസ് (ദൃശ്യം 2 റാണി), മികച്ച കുട്ടികളുടെ ചിത്രം കാടകം. മികച്ച ശബ്ദമിശ്രണം ജസ്റ്റിന്‍ (മിന്നല്‍ മുരളി)
മികച്ച പിന്നണിഗായിക സിത്താര കൃഷ്ണകുമാര്‍ (കാണേക്കാണേ), മികച്ച പിന്നണി ഗായകന്‍ പ്രദീപ് കുമാര്‍ (മിന്നല്‍ മുരളി) മികച്ച സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് (ഹൃദയം) ,മികച്ച തിരക്കഥ: ശ്യാം പുഷ്‌കരന്‍ (ജോജി),
കൃഷാന്ദ് ആർ.കെ. സംവിധാനം ചെയ്ത ആവാസവ്യൂഹം ആണ് മികച്ച ചിത്രം. മികച്ച രണ്ടാമത്തെ ചിത്രം രണ്ട് സിനിമകൾക്കാണ്. റഹ്മാൻ ബ്രദേഴ്സ് സംവിധാനം ചെയ്ത ചവിട്ട്, താര രാമാനുജൻ സംവിധാനം ചെയ്ത നിഷിദ്ധോ എന്നീ സിനിമകൾക്കാണ് ഈ പുരസ്കാരം. ജോജിയിലൂടെ ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായി. മികച്ച അവലംബിത തിരക്കഥ: ശ്യാം പുഷ്കരൻ (ചിത്രം ജോജി). മികച്ച തിരക്കഥാകൃത്ത് കൃഷാന്ദ് (ചിത്രം ആവാസവ്യൂഹം). മികച്ച ഛായാഗ്രഹണം മധു നീലകണ്ഠൻ (ചിത്രം ചുരുളി).
മികച്ച ജനപ്രിയ ചിത്രത്തിനു ഗാനങ്ങൾക്കുമുള്ള പുരസ്കാരം ഹൃദയം നേടി. ഹിഷാം അബ്ദുൾ വഹാബ് ആണ് മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ). ജോജിയിലെ പശ്ചാത്തല സംഗീതം ഒരുക്കിയ ജസ്റ്റിൻ വർഗീസ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടി. കളയിലെ അഭിനയത്തിലൂടെ സുമേഷ് മൂർ മികച്ച സ്വഭാവ നടനായി. ഉണ്ണിമായ പ്രസാദ് ആണ് മികച്ച സ്വഭാവനടി (ചിത്രം ജോജി). മികച്ച ബാലതാരം (ആൺ) മാസ്റ്റർ ആദിത്യൻ (ചിത്രം: നിറയെ തത്തകൾ ഉള്ള മരം), മികച്ച ബാലതാരം (പെൺ) സ്നേഹ അനു (ചിത്രം: തല).ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ആയിരുന്നു ജൂറി ചെയർമാൻ. മത്സരത്തിനെത്തിയ 142 സിനിമകൾ 2 പ്രാഥമിക ജൂറികൾ കണ്ട ശേഷം മികച്ച 40–45 ചിത്രങ്ങൾ അന്തിമ ജൂറിക്കു വിലയിരുത്താൻ വിടുകയായിരുന്നു. ചില ചിത്രങ്ങൾ അവർ പ്രത്യേകം വിളിച്ചു വരുത്തി കണ്ടു.