
newsdesk
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും മുകളിലേക്ക് കയറി തുടങ്ങി. ഇന്ന് പവന് 440 രൂപ വർധിച്ചു. ഇതോടെ ഒരു പവന് 1,06,280 രൂപയായി.
സ്വർണം ഗ്രാമിന് 55 രൂപയാണ് വർധിച്ചത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,285 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഗ്രാമിന് 170 രൂപയും പവന് 1360 രൂപയും കുറഞ്ഞിരുന്നു.
അതേ സമയം സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 235 രൂപയാണ്.