സ്വർണവില ഉയർന്നു;കഴിഞ്ഞ 12 ദിവസമായി സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു

NEWSDESK

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ 12 ദിവസമായി സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. സ്വർണവില കൂപ്പുകുത്തിയതോടെ ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയിൽ വ്യാപാരം നടന്നത്. 41920 ലേക്കെത്തിയ സ്വർണവില ഇന്ന് 80 രൂപ ഉയർന്ന് 42000 ത്തിലേക്ക് എത്തി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5250 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4338 രൂപയുമാണ്. അതേസമയം, വെള്ളിയുടെ വില വീണ്ടും ഇടിഞ്ഞു.

error: Content is protected !!
%d bloggers like this: