
NEWSDESK
ലണ്ടന്‍: ഈ വര്‍ഷത്തെ ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ്. ഇത്തവണ പട്ടികയില്‍ കാര്യമായ മാറ്റങ്ങളുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി ആദ്യ പത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഒരു ഇടവളയ്ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും ആദ്യമെത്തുന്നത്. അതേസമയം ഒന്നാം സ്ഥാനത്തിനും മാറ്റമുണ്ട്.
ഫ്രഞ്ച് ബിസിനസ് മാഗ്നറ്റും ശതകോടീശ്വരനുമായ ബെര്‍ണാര്‍ഡ് അര്‍നോയാണ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍. നേരത്തെ ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കായിരുന്നു മുന്നില്‍. മസ്‌ക് താഴേക്കിറങ്ങിയിട്ടുണ്ട്. അര്‍നോയ്ക്ക് 211 ബില്യണിന്റെ ആസ്തിയാണ് ഉള്ളത്. ലോകത്തിലെ ഏറ്റവും വലിയ ആഡംബര വസ്തുക്കളുടെ ബ്രാന്‍ഡായ എല്‍വിഎംഎച്ചിന്റെ സ്ഥാപകനും, അതുപോലെ സിഇഒയുമാണ് അദ്ദേഹം.
ലോകപ്രശസ്ത വസ്ത്ര-ഫാഷന്‍ ബ്രാന്‍ഡായ ലൂയി വുയ്‌തോണിന്റെ ഉടമയാണ് അര്‍നോ. അതേസമയം ഫോബ്‌സ് പട്ടികയില്‍ 200 ബില്യണിന് മുകളില്‍ ആസ്തിയുള്ള ഏക ശതകോടീശ്വരനും അര്‍നോയാണ്. ഫ്രഞ്ച് ബിസിനസുകാരനായ അര്‍നോ ദീര്‍ഘകാലമായി ആദ്യ രണ്ടില്‍ ഇടംപിടിക്കാറുണ്ട്. രണ്ടാം സ്ഥാനത്തുള്ളത് ഇലോണ്‍ മസ്‌കാണ്. ടെസ്ല, സ്റ്റാര്‍ലിങ്ക്, ട്വിറ്റര്‍, പോലുള്ള കമ്പനികള്‍ അദ്ദേഹത്തിന് വന്‍ വരുമാനം സമ്മാനിക്കുന്നുണ്ട്.
സ്റ്റാര്‍ട്ടപ്പുകളായ ബോറിംഗ് കമ്പനി അടക്കം മസ്‌കിന്റെ നേതൃത്വത്തിലുള്ളതാണ്. 180 ബില്യണാണ് മസ്‌കിന്റെ ആസ്തി. നേരത്തെ 44 മില്യണിന് മസ്‌ക് ട്വിറ്റര്‍ വാങ്ങിയിരുന്നു. മുകേഷ് അംബാനി ആദ്യ പത്തിലേക്കാണ് തിരിച്ചെത്തിയത്. നേരത്തെ പന്ത്രണ്ടാം സ്ഥാനത്തായിരുന്നു അദ്ദേഹം. ഒന്‍പതാം സ്ഥാനത്താണ് ഫോബ്‌സ് പട്ടികയില്‍ മുകേഷ് അംബാനിയുള്ളത്. 83.4 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി.
റിലയന്‍സിന്റെയും, ജിയോയുടെയും വമ്പന്‍ വിജയങ്ങളും, റിലയന്‍സിന്റെ മറ്റ് ബ്രാന്‍ഡുകളുടെ അടക്കം വളര്‍ച്ചയും മുകേഷ് അംബാനി ഇത്ര വലിയൊരു നേട്ടത്തിന് സാധിച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യയില്‍ മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി മുന്നിലെത്തിയിരുന്നു. എന്നാല്‍ അതിനെ വേഗത്തില്‍ മറികടന്ന മുകേഷ് അംബാനിക്ക് ഗൗതം അദാനിയുടെ തകര്‍ച്ചയും ഗുണകരമായി മാറി.
മൂന്നാം സ്ഥാനത്ത് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ്. ഈ വര്‍ഷമാണ് അദ്ദേഹം ആമസോണിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായത്. 114 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. സോഫ്റ്റ് വെയര്‍ ഭീമനായ ഒറക്കിളിന്റെ ചെയര്‍മാന്‍ ലാറി എല്ലിസണാണ് നാലാം സ്ഥാനത്താണ്. ഒറക്കിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് 2014ല്‍ വിരമിച്ചതാണ് അദ്ദേഹം. എന്നാല്‍ കമ്പനിയുടെ നാല്‍പ്പത് ശതമാനം ഓഹരി അദ്ദേഹത്തിന്റെ കൈകളിലാണ്.
107 ബില്യണ്‍ ഡോളറാണ് ലാറി എല്ലിസന്റെ ആസ്തി. അഞ്ചാം സ്ഥാനത്ത് നിക്ഷേപകനായ വാരന്‍ ബഫറ്റാണ് ഉള്ളത്. 106 മില്യണാണ് ആസ്തി. 104 ബില്യണുമായി ബില്‍ ഗേറ്റ്‌സ് ആറാം സ്ഥാനത്താണ്. ഏഴാം സ്ഥാനത്ത് മൈക്കിള്‍ ബ്ലൂംബര്‍ഗാണ്. 94.5 ഡോളറാണ് ആസ്തി. 93 ബില്യണുമായി കാള്‍സന്‍ സ്ലിം ഹെലു ആന്‍ഡ് ഫാമിലി എട്ടാം സ്ഥാനത്ത്. പത്താം സ്ഥാനത്ത് സ്റ്റീവ് ബാല്‍മറാണ്. 80.7 ഡോളറാണ് ആസ്തി.