ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് യുവാവിനെ ദാരുണാന്ത്യം

മലപ്പുറം വാഴക്കാട് ഫ്രിഡ്‌ജ് റിപ്പയറിംഗ് കടയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഊർക്കടവ് സ്വദേശി അബ്‌ദുൾ റഷീദ് ആണ് മരിച്ചത്. 40 വയസായിരുന്നു.

ഫ്രിഡ്‌ജ് റിപ്പയറിംഗിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. എന്നാൽ ഫ്രിഡ്‌ജില്ല, കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിതെറിച്ചതെന്നാണ് പ്രാഥമിക വിവരം. അപകട സമയത്ത് കടയിൽ അബ്‌ദുൽ റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്. കടയുടെ അടുത്തുണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.കടയിലെ സാധനങ്ങളെല്ലാം നശിച്ചു .

error: Content is protected !!