ബൈക്ക് കൊക്കയിലേക്കു മറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓമശ്ശേരി സ്വദേശി മരിച്ചു

ഓമശ്ശേരി:കഴിഞ്ഞ ഞായറാഴ്ച്ച കൂടരഞ്ഞി നായാടാംപൊയിൽ-പെരുമ്പൂള റോഡിൽ ബൈക്ക് കൊക്കയിലേക്കു മറിഞ്ഞ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര വിഭാഗത്തിൽചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

ഓമശ്ശേരിയിലെ സജീവ എസ് എസ് എഫ് പ്രവർത്തകനും ഓമശ്ശേരി പെരുമ്പൊയിൽ പരേതനായ മുഹമ്മദിൻ്റെ മകനും പ്രമുഖ മനശാസ്ത്ര വിദഗ്ധനുമായ ഡോ: സലാം സഖാഫിയുടെ അനുജനുമായ ഹാരിസ് (27) ആണ് മരണപ്പെട്ടത്.

കഴിഞ്ഞഞായറാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു ബൈക്കിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം നടന്നത്.

error: Content is protected !!