കല്ലമ്പലത്ത് തടി പിടിക്കാന്‍ കൊണ്ടുവന്ന ആന പാപ്പാനെ കുത്തിക്കൊന്നു

Web Desk

തടിപിടിക്കുന്നതിനിടെ വിരണ്ട ആന പാപ്പാനെ കുത്തിക്കൊന്നു. ഇടവൂര്‍കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. തിരുവനന്തപുരം കല്ലമ്പലത്തെ കപ്പമുള എന്ന സ്ഥലത്താണ് രാവിലെ 10.45 ഓടെ ദാരുണമായ സംഭവം ഉണ്ടായത്. തടി പിടിക്കുന്നതിനിടെ വിരണ്ട ആന പാപ്പാനെ ചുഴറ്റിയെടുക്കുകയും കുത്തിക്കൊല്ലുകയുമായിരുന്നു. മൃതദേഹത്തിന് അടുത്ത് നിലയുറപ്പിച്ച ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

error: Content is protected !!