
Web Desk
ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് കുമാർ സുബ്രഹ്മണ്യം അന്തരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ഏറെ നാളായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. രണ്ട് മാസം മുൻപാണ് അദ്ദേഹത്തിന്‍റെ മകൻ ജെഹാൻ ബ്രയിൻ ട്യൂമർ ബാധിച്ച് മരിച്ചത്. 2 സ്റ്റേറ്റ്സ്, ഹിച്കി, തൂ ഹെ മേരാ സൺഡേ, തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മീനാക്ഷി സുന്ദരേശ്വറാണ് അവസാന ചിത്രം.
പരിന്ത, 1942 ലവ് സ്റ്റോറി, ഇസ് രാത് കി സുഭാ നഹീ, ചമേലി തുടങ്ങീ ചിത്രങ്ങളുടെ തിരക്കഥയും നിർവഹിച്ചിട്ടുണ്ട്. 1989 ൽ പുറത്തിറങ്ങിയ പരുന്തയിലൂടെയാണ് തിരക്കഥാകൃത്തെന്ന നിലയിൽ അദ്ദേഹം സിനിമയിലെത്തുന്നത്. താരത്തിന്റെ വിയോഗത്തിൽ ബോളിവുഡ് അനുശോചിച്ചു.