
NEWSDESK
തിരുവനന്തപുരം: സംസ്ഥാനത്തെ ബലിപെരുന്നാള്‍ അവധിയില്‍ മാറ്റം. ബലിപെരുന്നാള്‍ ദിവസമായ ശനിയാഴ്ചയായിരിക്കും അവധി. നേരത്തേ വെള്ളിയാഴ്ച തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ബലിപെരുന്നാള്‍ ശനിയാഴ്ചയായതോടെയാണ് അവധിദിനം മാറ്റിയത്. ജൂണ്‍ ഏഴ് ശനിയാഴ്ചയാണ് സംസ്ഥാനത്ത് ബലിപെരുന്നാള്‍.