ഡിവൈഎഫ്ഐ; പെട്രോൾ പമ്പുകൾക്ക് മുൻപിൽ പ്രതിഷേധ സമരവും ഒപ്പുശേഖരണവും സംഘടിപ്പിച്ചു

Web Desk

ഇന്ധന വില വര്‍ദ്ധനവ് ,തൊഴിലില്ലായ്മ, കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നിഷേധം എന്നീ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ സമരവും ഒപ്പുശേഖരണവും സംഘടിപ്പിച്ചു. സെപ്തംബര്‍ 6 മുതല്‍ 10 വരെ ബ്ലോക്ക് കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ റിലെ സത്യഗ്രഹം സംഘടിപ്പിക്കുന്നത്തിന്റെ ഭാഗമായാണ് പ്രതിഷേധ സമരവും ഒപ്പുശേഖരണവും സംഘടിപ്പിച്ചത്. കോഴിക്കോട് സൗത്ത് ബ്ലോക്കിലെ മാങ്കാവ് പെട്രോൾ പമ്പിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ടൗൺ ബ്ലോക്കിലെ വൈഎംസിഎ ക്രോസ് റോഡിൽ നടന്ന പ്രതിഷേധം ജില്ലാ പ്രസിഡന്റ് എൽ. ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്രയിൽ നടന്ന വിവിധ പ്രതിഷേധ പരിപാടികളിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സി ഷൈജു, പി.കെ അജീഷ് എന്നിവരും ബാലുശ്ശേരി കൂട്ടാലിട പെട്രോൾ പമ്പിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി സംസ്ഥാന കമ്മിറ്റി അംഗം ടി.കെ സുമേഷും വടകര നാരായണ നഗറിലെ പെട്രോൾ പമ്പിനു മുൻപിലെ സമരം സംസ്ഥാന കമ്മറ്റി അംഗം KV ലേഖ ഉദ്ഘാടനം ചെയ്തു.

error: Content is protected !!