സിനിമ ചിത്രീകരണത്തിന്റെ ഇടയിൽ നടിക്കു പരിക്ക്

Entertainment Desk

നിരവധി സിനിമകളിലൂടയും ഫ്ലവേർസ് ടി വി സ്റ്റാർ മാജിക്കിലൂടയും പ്രശസ്തയായ ശ്രീവിദ്യ മുല്ലച്ചേരി സിനിമ ചിത്രീകരണ സമയത്ത് വീണു കാലിന്നു പരികേറ്റു. സർഷിക്ക് റോഷൻ സംവിധാനം ചെയ്യുന്ന ‘എസ്‌കേപ്പ്’ എന്ന സിനിമ ചിത്രീകരണത്തിടെയാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ശ്രീവിദ്യക്കു പരിക്കേറ്റത്. ചിത്രീകരണത്തിന്റെ ഇടയിൽ സ്റ്റേയർ കേസ് ഓടി ഇറങ്ങുമ്പോൾ വീഴുകയായിരുന്നു. പരിക്ക് നിസാരമാണ് എന്നു കരുതി പ്രാഥമിക ചികിത്സ നൽകി ചിത്രീകരണം തുടർന്നുവെങ്കിലും വേദന അസഹനീയമായതോടെ കൂടുതൽ ചികിത്സ തേടുകയായിരുന്നു . ഒരു മാസത്തോളം വിശ്രമം ആവശ്യമാണെന്ന് ഡോക്ടർ അറിയിച്ചു .ചിത്രത്തിൽ നിരവധി സിംഗിൾ ഷോട്ടുകൾ ആയതിനാൽ ചിത്രീകരണം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. മൂന്ന് ദിവസം കൊണ്ട് ചിത്രീകരണം തീർക്കാൻ ഒരുങ്ങിയ സിനിമയുടെ അവസാന സീൻ മാത്രം താത്കാലികമായി മാറ്റിവച്ചു.

error: Content is protected !!