
SPECIAL STORY
കോഴിക്കോട്: മയക്കുമരുന്നിന്റെ വിൽപ്പനയും ഉപയോഗവും സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഇത് ഒരു ജില്ലയെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, രാജ്യത്താകമാനം ബാധിക്കുന്ന പ്രശ്നമാണ്.
കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ വർഷത്തെ കണക്ക് വെച്ച് നോക്കുമ്പോൾ മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്.
സംസ്ഥാനത്ത് 2023 ജനുവരി മുതൽ മെയ് വരെയുള്ള 5 മാസക്കാലത്ത് ആകെ 45637 കേസുകളാണ് എക്‌സൈസ് ആകെ എടുത്തത്. ഇതിൽ 2740 എണ്ണം മയക്കുമരുന്ന് കേസുകളാണ് ഉള്ളത് . ഇതിൽ 2726പേർ അറസ്റ്റിലായി.
കോഴിക്കോട് ജില്ലയിൽ 2022 ൽ ഉള്ള മൊത്തം കേസുകളെക്കാൾ കൂടുതലാണ് 2023 പകുതി ആയപ്പോയേക്കും രെജിസ്റ്റർ ചെയ്തിട്ടുള്ളത് അതായത്. 2022. ജനുവരിമുതൽ ഡിസംബർ വരെമൊത്തം1282 കേസുണ് രെജിസ്റ്റർ ചെയ്തുള്ളത്. 2023 ജനുവരി മുതൽ ജൂലൈ വരെ മാത്രം 1304 കേസുകൾ രെജിസ്റ്റർ ചെയ്തു. ജില്ലയിലെ കൃത്യമായ കണക്കുകളിലേക്ക് പോകുകയാണെങ്കിൽ
- ജനുവരി മുതൽ ഡിസംബർ വരെ
റിപ്പോർട്ട് ചെയ്ത കേസുകൾ: 1282
ആകെ അറസ്റ്റ് : 1430
പിടിക്കപ്പെട്ട ഇനങ്ങൾ
കഞ്ചാവ് 98.05965 കിലോഗ്രാം, ബ്രൗൺ ഷുഗർ 43.33 ഗ്രാം,, എം.ഡി.എം എ പിൽസ്. 732366 ഗ്രാം, കഞ്ചാവ് പ്ലാന്റ് സ് 4, എൽ.എസ്.ഡി. 7.83 ഗ്രാം, ഹാഷിഷ് ഓയിൽ 51.91 ഗ്രാം , ഹാരാഷ് 9.73 ഗ്രാം
2023 ജനുവരി മുതൽ ജൂലൈ വരെ
റിപ്പോർട്ട് ചെയ്ത കേസുകൾ: 1304
ആകെ അറസ്റ്റ് : 1464
പിടിക്കപ്പെട്ട ഇനങ്ങൾ
കഞ്ചാവ് 48.595 കിലോഗ്രാം, ബ്രൗൺ ഷുഗർ. 48.1 ഗ്രാം മെഫ്റ്റാമിൻ 8.67 ഗ്രാം’, എം.ഡി.എം.എ 1406.88 ഗ്രാം, എൽ എസ്. ഡി 0.16 ഗ്രാം, ഹാഷിഷ് 18 .0 7 ഗ്രാം, കൊക്കയിൻ 1.86 ഗ്രാം, ഹാഷിഷ് ഒയിൽ 194 ഗ്രാം.
മാരക ലഹരി മരുന്നുകൾ പിടിമുറുക്കുന്ന സംസ്ഥാനത്ത് കേസുകൾ ആനുപാതികമായി കൂടുന്നു . ഓരോ ദിവസവും പിടിക്കപ്പെടുന്ന മയക്കുമരുന്നുകളുടെ അളവിലെ വർദ്ധന, വില്പനക്കാരുടെ എണ്ണത്തിലെ വർദ്ധന, യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ അതിവേഗം വ്യാപിക്കുന്ന വിതരണം ചെയ്യുന്നവരുടെ എണ്ണത്തിലുള്ള വർദ്ധന എന്നിവ കേരളത്തെ ഭയപ്പെടുത്തുന്നതാണ്. നിരവധി കുറ്റകൃത്യങ്ങൾക്ക് മയക്കുമരുന്ന് കാരണമാകുന്നുണ്ട് .സ്ത്രീകൾക്കും,കുട്ടികൾക്കും എതിരെയുള്ള അക്രമങ്ങൾ മുതൽ കൊലപാതകം,മോഷണം എന്നിവയും ഇതിൽപ്പെടുന്നു.
മയക്കുമരുന്നിന്റെ അടിമകളാക്കപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടി വരുന്നതുകൊണ്ടുതന്നെ സമൂഹത്തിൽ ഒരുപാട് മയക്കുമരുന്ന് വാഹകർ ഉണ്ടാകുന്നുണ്ട്. മയക്കുമരുന്ന് സമൂഹത്തെ എത്രത്തോളം നശിപ്പിക്കുന്നുണ്ട് എന്നുള്ളത് യഥാർഥ്യമായി തുടരുന്നുണ്ടെങ്കിലും ഇതിന്റെ അപകടം മനസ്സിലാക്കാതെ വീണ്ടും വീണ്ടും മയക്കുമരുന്നിന്റെ മാറാ ലഹരി തേടി പോകുകയാണ് ചിലർ.
###SPECIAL STORY###