
Web Desk
2022-23 അധ്യയനവര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാനതീയതി നീട്ടി. ജൂലൈ 21-ന് ഉച്ചയ്ക്ക് ഒരുമണിവരെ തീയതി ദീര്‍ഘിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള തീയതി ജൂലായ് 21 വരെ നീട്ടാനുള്ള ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണിത്. സി.ബി.എസ്.ഇ. സ്‌കീമില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ഇടക്കാല ഉത്തരവ്. അവസാനദിവസം തിങ്കളാഴ്ചയായിരുന്നു. സി.ബി.എസ്.ഇ. 10-ാംക്ലാസ് ഫലം പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാല്‍ തീയതി നീട്ടണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.