ഇ.പി.ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി

Web Desk

വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ചെന്ന പരാതിയിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയെ ആക്രമിക്കാനടുത്ത അക്രമികളെ തടഞ്ഞവർക്കെതിരെ കേസെടുക്കില്ല.

യൂത്ത് കോൺഗ്രസുകാർ ആക്രമിക്കപ്പെട്ടതായി പറഞ്ഞത് സംഭവം നടന്ന് ദിവസങ്ങൾക്കു ശേഷമാണ്. ഇതിൽ ഒരാൾ 19 കേസുകളിൽ പ്രതിയാണ്. അവരെ ഒക്കത്തെടുക്കരുത്. തനിക്കെതിരെ വധശ്രമം ആദ്യമായല്ല. മമ്പ്രത്തുവച്ച് തോക്ക് ചൂണ്ടിയിട്ടുണ്ട്. ഇൻഡിഗോ വിമാനക്കമ്പനി നടത്തിയത് എക്സ് പാർട്ടി വിധിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഇത് ഇരട്ടനീതിയാണെന്നും വധശ്രമത്തിന് കേസെടുത്തത് തെറ്റെന്നും മുഖ്യമന്ത്രിയുടെ വാക്കുകളിൽനിന്ന് വ്യക്തമായെന്നു പ്രതിപക്ഷം പറഞ്ഞു. വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്തതിനാണു ജയരാജന് ഇൻഡിഗോ വിമാനങ്ങളിൽ രാജ്യത്തിനകത്തോ പുറത്തോ യാത്ര ചെയ്യുന്നതിനു മൂന്നാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയത്. വിമാനത്തിൽ മുദ്രാവാക്യം മുഴക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ആർ.കെ.നവീൻകുമാർ, പി.പി.ഫർസീൻ മജീദ് എന്നിവർക്കു രണ്ടാഴ്ചത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തി.

error: Content is protected !!