കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പെയർ അവാർഡ് തിളക്കത്തിൽ കല്ലുരുട്ടി യു പി സ്കൂളിലെ ദേവിക

മുക്കം : കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിനും നൂതന ശാസ്ത്ര പരീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഏർപ്പെടുത്തിയ ഇൻസ്പെയർ അവാർഡിന് കല്ലുരുട്ടി സെൻറ് തോമസ് യു.പി സ്കൂളിലെ ദേവിക വി.കെ അർഹയായി.

ഇൻസ്പെയർ അവാർഡ് നേട്ടം കൈവരിക്കുന്ന കുട്ടിക്ക് പതിനായിരം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുന്നത്. പ്രഗൽഭരായ അധ്യാപകരുടെ നേതൃത്വത്തിലുള്ള പരിശീലനമാണ് ഈ മികച്ച വിജയത്തിന് അടിസ്ഥാനമെന്ന് പ്രധാനാധ്യാപിക ലിസി വർഗീസ് അഭിപ്രായപ്പെട്ടു.


കല്ലുരുട്ടി സ്വദേശികളായ വിജയൻ കെ.ജി യുടെയും ലിബില ( ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ട്രെയിനിങ് സെന്റർ മലാപ്പറമ്പ് )യുടെയും മകളാണ് ഈ കൊച്ചു മിടുക്കി.അവാർഡിന് അർഹയായ വിദ്യാർത്ഥിയെ സ്കൂൾ മാനേജ്മെന്റും പിടിഎയും ചേർന്ന് അഭിനന്ദിച്ചു

error: Content is protected !!