സർക്കാറിന്റെ നാലാം വാർഷികം ; ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം

കോഴിക്കോട് :സർക്കാറിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് 3ന് മാനാഞ്ചിറ BEM സ്കൂളിന് അടുത്തുനിന്നും ബീച്ചിലേക്ക് 15000 ഓളം പങ്കെടുക്കുന്ന ഘോഷയാത്ര നടക്കുന്നതിനാൽ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

ഘോഷയാത്രയിൽ പങ്കെടുക്കുന്നവരെ കൊണ്ടുവരുന്ന, നടക്കാവ്, എരഞ്ഞിപ്പാലം, മലപ്പറമ്പ്, തൊണ്ടയാട്, വഴി വരുന്ന വാഹനങ്ങൾ മാനാഞ്ചിറ BEM സ്കൂളിന് സമീപം നിർത്തി ആളെ ഇറക്കി എൽഐസി മാനാഞ്ചിറ ചുറ്റി കണ്ണൂർ റോഡിൽ പ്രവേശിച്ച് ക്രിസ്ത്യൻ കോളേജ് ഗാന്ധി റോഡ് വഴി നോർത്ത് ബീച്ച് ഭാഗത്ത് പാർക്ക് ചെയ്യണം.

മീഞ്ചന്ത, മാങ്കാവ് പുഷ്പ ജംഗ്ഷൻ വഴി വരുന്ന വാഹനങ്ങൾ റെയിൽവേ വഴി വന്ന് മാനാഞ്ചിറയിൽ നിന്ന് കണ്ണൂർ റോഡിൽ പ്രവേശിച്ച് ഹെഡ് പോസ്റ്റ് ഓഫീസിനു മുൻവശം ആളുകളെ ഇറക്കി ക്രിസ്ത്യൻ കോളേജ് ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് വഴി നോർത്ത് ബീച്ചിൽ പാർക്ക് ചെയ്യണം.

സംസ്ഥാനപാത 38ൽ ഉള്ളിയേരി മുതൽ കരുവണ്ണൂർ വരെ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ പ്രവൃത്തി തീരും വരെ ഗതാഗതം ഭാഗികമായി നിരോധിച്ചു.സംസ്ഥാനപാത 38ൽ കല്ലോട് മുതൽ പാലേരി വരെ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ ഗതാഗതം ഭാഗികമായി നിരോധിച്ചു.

തണ്ണീർപന്തൽ-ഇളയിടം-അരൂർ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ 5 മുതൽ ഗതാഗതം നിരോധിച്ചു. തണ്ണീർപന്തലിൽനിന്ന് അരൂരിലേക്ക് പോകേണ്ട വാഹനങ്ങൾ അമ്പലക്കണ്ടിമുക്ക് കുമ്മൻകോട് ഹെൽത്ത്സെന്റർ വഴി പോകണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!