ദേശീയ പാരാ സ്വിമ്മിംഗ് മത്സരത്തില്‍ മൂന്ന് സ്വര്‍ണ്ണം നേടി ചരിത്ര നേട്ടം കരസ്ഥമാക്കിയ ഓമശ്ശേരി വെളിമണ്ണ സ്വദേശി ആസിമിന് പൗരാവലിയുടെ നേതൃത്വത്തിൽ നാടിന്റെ അത്യുജ്ജല സ്വീകരണം നൽകി

മുക്കം : ഇരുകൈകളുമില്ല പക്ഷേ നീന്തിക്കയറിയത് സ്വർണത്തിലേക്ക് ദേശീയ പാരാ സ്വിമ്മിംഗ് മത്സരത്തില്‍ മൂന്ന് സ്വര്‍ണ്ണം മെഡൽ നേടി ചരിത്ര നേട്ടം കരസ്ഥമാക്കിയ ഓമശ്ശേരി വെളിമണ്ണ സ്വദേശി ആസിമിന് പൗരാവലിയുടെ നേതൃത്വത്തിൽ നാടിന്റെ അത്യുജ്ജല സ്വീകരണം നൽകി ആദരിച്ചു . ബുധനാഴ്ച ഉച്ചക്ക് 12 .30 ന് എയർപോർട്ടിൽ ഇറങ്ങിയ ആസിമിനെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഓമശ്ശേരിയിലേക്കും അവിടെനിന്ന് ബാൻഡ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ചു വെളിമണ്ണയിലേക്കും അവിടെനിന്നും വിദ്യാർത്ഥിളും പൗരാവലിയും സ്കൂളിലേക്കും നയിച്ചു അവിടെ വച്ചു എം പി എം കെ രാഘവൻ പൊന്നാട അണിയിച്ചു വൻ സ്വീകരണം നൽകി

പരിമിതികളെ വിജയങ്ങളാക്കിമാറ്റിയാണ് ആസിം വെളിമണ്ണ ഏവരുടെയും പ്രിയങ്കരനായത് ഭോപാലില്‍ നടന്ന ദേശീയ പാരാസ്വീമ്മിങ് മത്സരത്തില്‍ മൂന്ന് സ്വര്‍ണ്ണം നേടിയ ആസിം വെളിമണ്ണ എസ് 2കാറ്റഗറിയില്‍ 100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 50 മീറ്റര്‍ ഫ്രീ സ്റ്റെല്‍, 50 മീറ്റര്‍ ബാക്ക് സ്ട്രോക്ക് വിഭാഗങ്ങളിലാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത് . 2028ല്‍ ലോസ് ആഞ്ചല്‍സില്‍ നടക്കുന്ന പാരാലിംപിക്സിലേക്കുളള യോഗ്യതാ സമയവും മറികടന്നു‍. 1.13.77 ആയിരുന്നു യോഗ്യതാ സമയം. അസീം 1.10.49 എന്ന സമയത്തിലാണ് ഫിനിഷ് ചെയ്തത്. 2023മുതല്‍ ഇതുവരെ വിവിധ മത്സരങ്ങളിലായി കേരളത്തിനു വേണ്ടി ആസിം പന്ത്രണ്ടാമത്തെ സ്വര്‍ണമെഡലാണ് നേടുന്നത്.

ജന്മനാ ഇരു കൈകളുമില്ലാത്ത ആസീം വെളിമണ്ണ 90 ശതമാനം ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥിയാണ്. ആലുവ സജി വളാശേരിയാണ് ആസീമിനെ നീന്തല്‍ പഠിപ്പിച്ചത്. 2022ല്‍ ആലുവയില്‍ പെരിയാറിലൂടെ ഒരു കിലോമീറ്ററോളം ദൂരം നീന്തികയറി ആസിം ചരിത്രം സ്യഷ്ടിച്ചിരുന്നു. ത്യശൂരില്‍ നടന്ന സംസ്ഥാന പാരാലിംപിക്സ് നീന്തലില്‍ 50,100 മീറ്റര്‍ ഫ്രീ സ്റ്റെലിലും 50 മീറ്റര്‍ ബാക്ക് സ്ട്രോക്കിലുമടക്കം സ്വര്‍ണ്ണം നേടിയിരുന്നു.

ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന ലോകാ പാരാ സ്വീമ്മീംങ് സീരിസില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണ്ണം നേടിയിരുന്നു. സാമൂഹിക നീതി വകുപ്പിന്‍റെ മികച്ച കായിക പ്രതിഭയ്ക്കുളള ഉജ്വല ബാല്യം പുരസ്കാരം നേടി. സംസ്ഥാന യുവജന കമ്മീഷന്‍െ ആദ്യ യുവ പ്രതിഭാ പുരസ്കാരവും ആസിം വെളിമണ്ണ നേടി. മദ്രസ അധ്യാപകനായ വെളിമണ്ണ ആലത്തും കാവില്‍ മുഹമ്മദ് ഷഹീദിന്‍റേയും ജസീനയുടെയും മകനാണ് ആസിം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!