
NEWSDESK
പരപ്പനങ്ങാടി : മണ്ണട്ടമ്പാറ വട്ടോളി എന്ന സ്ഥലത്ത് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു. പുത്തരിക്കൽ സ്വദേശി പൂളക്കൽ ഹസ്സൻ (59 ) ആണ് അപകടത്തിൽ മരണപ്പെട്ടത്.
ഇന്നലെ രാത്രി 8.30 ഓടെ കൊടക്കാട് മണ്ണട്ടാംപാറക്ക് സമീപം കുത്തനെയുള്ള ഇറക്കത്തിൽ ഓട്ടോ തെന്നി മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പരപ്പനങ്ങാടി പനയത്ത് ഖബർസ്ഥാനിൽ കബറടക്കും