
Web Desk
അട്ടപ്പാടി മധു കേസില്‍ പന്ത്രണ്ടാം സാക്ഷി കൂറുമാറി. വനംവകുപ്പ് വാച്ചര്‍ അനില്‍കുമാറാണ് കൂറുമാറിയത്. നേരത്തെ കേസിലെ പത്തും പതിനൊന്നും സാക്ഷികള്‍ കൂറുമാറിയിരുന്നു. പത്താംസാക്ഷി ഉണ്ണികൃഷ്ണനും മധുവിന്റെ ബന്ധുകൂടിയായ പതിനൊന്നാം സാക്ഷി ചന്ദ്രനുമാണ് നേരത്തെ കൂറുമാറിയത്.
വിചാരണ തുടങ്ങിയ വേളയില്‍ തന്നെ സാക്ഷി കൂറുമാറുകയായിരുന്നു. മധുവിനെ അറിയില്ല എന്നും നേരത്തെ പൊലീസ് സമ്മര്‍ദത്തിലാണ് കോടതിയില്‍ മൊഴി നല്‍കിയതെന്നും അനില്‍ കുമാര്‍ കോടതിയില്‍ പറഞ്ഞു.
കേസില്‍ ഇന്ന് വീണ്ടും വിചാരണ പുനരാരംഭിച്ചതിനിടെയാണ് മധു കേസില്‍ സാക്ഷി കൂറുമാറിയത്. മണ്ണാര്‍ക്കാട് എസ് സി, എസ്ടി കോടതിയിലാണ് വിചാരണ നടക്കുന്നത്. പുതിയ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് എം മേനോനെ സര്‍ക്കാര്‍ നിയോഗിച്ച ശേഷമാണ് ഇന്ന് വീണ്ടും വിചാരണ പുനരാരംഭിച്ചത്.