കെഎംസിടി രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു

മുക്കം : കെഎംസിടി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കും, കെഎംസിടി കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസ് NSS യൂണിറ്റ് (CAHS), എമർജിംഗ് ടെക്നോളജ് NSS യൂണിറ്റും സംയുക്തമായി സഹകരിച്ച് 2026 ജൂലൈ 22-ന് മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി ഏകദേശം 75 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുകയും രക്തദാനം ചെയ്യുന്നതിനായി സന്നദ്ധരാകുകയും ചെയ്തു.

രക്തദാനത്തിന്റെ പ്രാധാന്യവും സുരക്ഷിതമായ രക്തദാന രീതികളും സംബന്ധിച്ച് ഡോ. അനുപമ ബോധവത്കരണ ക്ലാസ് നയിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കെഎംസിടി സി.എ.എച്ച്.എസ് പ്രിൻസിപ്പൽ ഡോ. സന്തീപ് നിർവഹിച്ചു.

എൻ.എസ്.എസ് ഓഫീസർമാരായ മുഹമ്മദ് ഷെരീഫ് വിപി, അതുൽ എന്നിവർ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിൽ പ്രധാന പങ്കുവഹിച്ചു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തവും സഹകരണവും ക്യാമ്പിനെ വിജയകരമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!