
newsdesk
തോട്ടുമുക്കം: തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വായന മാസാചരണ സമാപനവും സ്റ്റുഡന്റ്‌സ് സേവിങ് സ്‌കീം ഉദ്ഘാടനവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു.കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും വാർഡ് മെമ്പറുമായ സന്തോഷ് സെബാസ്റ്റ്യൻ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ റവ. ഫാ. ബെന്നി കാരക്കാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഏവരെയും അത്ഭുതപ്പെടുത്തിയതും ഏറെ ശ്രദ്ധയാകർഷിച്ചതും ലിയൻസ എന്ന കൊച്ചുമുടുക്കിയുടെ മനോഹരമായ കവിതാലാപനമായിരുന്നു. വായനയുടെ പ്രാധാന്യവും തനിമയും വിളിച്ചോതിയ ലിയൻസയുടെ കവിത സദസ്സിന്റെ വലിയ കയ്യടിയും പ്രശംസയും നേടി.
ചടങ്ങിൽ ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപിക സിസ്സി മാന്വൽ ,പ്രിൻസിപ്പൽ ആന്റപ്പൻ ചെറിയാൻ ,വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുമുക്കം യൂണിറ്റ് ഭാരവാഹികളായസിനോയി പി ജോയി, ജോബി പി എസ്, സുനിൽ കെ, രമ വിജയൻ, അനിത ബെന്നി, സിജി ബെന്നി,ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.