തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ട അമലിന്റെ മൃതദേഹം കണ്ടെത്തി

Web Desk

തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ട കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമലിന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് 12.30 ഓടെ മൃതദേഹം കണ്ടെത്തിയത്.

രണ്ടുപേരായിരുന്നു ഞായറാഴ്ച ഒഴുക്കിൽപ്പെട്ടത്. ഒരാളെ കെ എസ് ഇ ബി താൽക്കാലിക ജീവനക്കാർ രക്ഷപ്പെടുത്തുകയായിരുന്നു. തുഷാരഗിരിയിലേക്കുള്ള പ്രവേശനം നിരോധിച്ച അവസരത്തിലാണ് സഞ്ചാരികൾ ഇവിടെ വെള്ളത്തിൽ ഇറങ്ങിയതും അപകടം സംഭവിച്ചതും.

error: Content is protected !!