
newsdesk
കൊച്ചി: തുടര്‍ച്ചയായി ആറാം ദിവസവും സ്വര്‍ണവില കൂടി. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കൂടിയത്. ഇതോടെ യഥാക്രമം 13,500 രൂപയും 1,08,000 രൂപയുമായി. ജൂലൈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഈ മാസം ഒന്നാം തീയതി 1,03,240 രൂപയായിരുന്നു പവന്‍ വില. പിന്നീടുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടം തുടരുകയായിരുന്നു.
ഇന്നലെ ഗ്രാമിന് ഒറ്റയടിക്ക് 210രൂപയും പവന് 1,680രൂപയുമാണ് വര്‍ധിച്ചത്. 13,430 ആയിരുന്നു ഗ്രാം വില. പവന് 1,07,440 രൂപയും. ചൊവ്വാഴ്ച ഗ്രാമിന് 70 രൂപ വര്‍ധിച്ച് 13,220 രൂപയും പവന് 560 രൂപ കൂടി 1,05,760 രൂപയുമായിരുന്നു.
ഈ വര്‍ഷം ജനുവരി 29നായിരുന്നു സ്വര്‍ണത്തിന് എക്കാലത്തെയും ഉയര്‍ന്ന വില. ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന് വില.