പുതിയ വേർഷനുമായി വാട്ട്‌സപ്പ്; 50 പേര്‍ക്ക് ഒന്നിക്കാവുന്ന വീഡിയോ കോള്‍

ഫേസ്ബുക്കിന്‍റെ വീഡിയോ ചാറ്റിംഗ് പ്ലാറ്റ്ഫോം മെസഞ്ചര്‍ റൂം ഇനിമുതല്‍ വാട്ട്സ്ആപ്പിലും ലഭിക്കും. 50 പേരോട് ഒരേ സമയം വീഡിയോ ചാറ്റ് സാധ്യമാകുന്ന തരത്തിലാണ് ഫേസ്ബുക്ക് ഈ ചാറ്റ് പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. മെസഞ്ചര്‍ റൂം സേവനം വാട്ട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവര്‍ക്കാണ് ലഭ്യമാകുക. അധികം വൈകാതെ ഈ സേവനം ആന്‍ഡ്രോയ്ഡിലും, ഐഒഎസിലും വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്കും ലഭ്യമാകും എന്നാണ് സൂചന.വാട്ട്സ്ആപ്പ് വെബ് പതിപ്പ് ഉപയോഗിക്കുന്നവര്‍ മെസഞ്ചര്‍ റൂം ലഭിക്കാന്‍ ചെയ്യേണ്ടത് ഇതാണ്. ആദ്യം വാട്ട്സ്ആപ്പ് ഡെസ്ക്ടോപ്പ് പതിപ്പ് എടുക്കുക. അതില്‍ ചാറ്റിന് മുകളിലായി കാണുന്ന സ്റ്റാറ്റസ്, ന്യൂചാറ്റ് എന്നതിനപ്പുറമുള്ള മൂന്ന് കുത്തുകളുള്ള മോര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ക്രിയേറ്റ് റൂം എടുത്ത് നിങ്ങളുടെ വീഡിയോ കോളില്‍ ആഡ് ചെയ്യേണ്ടവരെ ആഡ് ചെയ്യാം. 

error: Content is protected !!