പബ്ജി നിരോധനം !

ഇന്ത്യയില്‍ വളരെ ജനപ്രിയമായ ഗെയിമിംഗ് ആaപ്പാണ് പബ് ജി. കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്ച്ചവിഷയമായിരുന്നു പബ് ജി ആപ്പിന്‍റെ നിരോധനം.കേന്ദ്രസര്‍ക്കാറിന്‍റെ ഉത്തരവനുസരിച്ച് രാജ്യത്തെ 275 ആപ്പുകളെ സര്‍ക്കാര്‍ നിരോധിക്കാന്‍ തീരുമാനിച്ചത്‌.വിവിധ തരത്തിലുള്ള ചൈനീസ് ബന്ധങ്ങളുടെ പേരിലാണ് ഈ ആപ്പുകള്‍ക്കെതിരെ നടപടി. ഇതില്‍ പബ് ജിയും ഉള്‍പ്പെടുന്നു.59 ചൈനീസ് ആപ്പുകള്‍ക്ക് ജൂണ്‍ 29ന് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് ശേഷം ഒരു മാസത്തിനുള്ളിൽ പുതിയ നീക്കം നടത്തിയത് .ഇതിന് പുറമേ മുന്‍പ് നിരോധിച്ച 59 ആപ്പുകളെ അനുകരിക്കുന്ന 47 ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു.

ഇന്ത്യയില്‍ മാത്രമായി 175 ദശലക്ഷം ഡൌണ്‍ലോഡുകളാണ് ഈ ആപ്പിന് ഉള്ളത്.ഗെയിമിന്‍റെ ചൈനീസ് അവകാശം എന്തെന്നാൽ ദക്ഷിണകൊറിയന്‍ കമ്പനിക്കാരായ ബ്ലൂഹോള്‍ ആണ് ഇതിന്‍റെ നിര്‍മ്മാതാക്കള്‍, എങ്കിലും ചൈനീസ് കമ്പനിയായ ടെന്‍സെന്‍റ് ഈ കമ്പനിയില്‍ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്.വിവര സുരക്ഷയുടെ പേരിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ 275 ആപ്പുകളെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. ഈ ആപ്പുകള്‍ വഴിയുള്ള വിവരങ്ങള്‍ ചൈനയില്‍ എത്തുന്നു എന്നതാണ് സര്‍ക്കാര്‍ സംശയിക്കുന്നത്.

നേരത്തെ തന്നെ വിമര്‍ശന വിധേയമായ ആപ്പാണ് പബ് ജി. യുവാക്കളില്‍ മാനസികമായും ശാരീരികവുമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്ന തരത്തിലായിരുന്നു . പബ് ജിയുമായി ബന്ധപ്പെട്ട് നിരവധി കുറ്റകൃത്യ വാര്‍ത്തകളും പുറത്തുവന്നിരുന്നു.വിദ്യാഭ്യാസ വിദഗ്ധര്‍, വിവിധ ഏജന്‍സികള്‍, രക്ഷിതാക്കള്‍ ഉൾപ്പെടെ പബ് ജി നിരോധനം പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.പാകിസ്ഥാനില്‍ പബ് ജി ജൂലൈ ആദ്യം നിരോധിച്ചിരുന്നു. യുവാക്കളും കുട്ടികളും ഈ കളിക്ക് അടിമകളാകുന്നു എന്ന് പറഞ്ഞായിരുന്നു നിരോധനം. എന്നാല്‍ ജൂലൈ 26ന് പാകിസ്ഥാന്‍ കോടതി ഈ നിരോധനം നീക്കി.

error: Content is protected !!