
ഗൂഗിൾ ജീവനക്കാർക്ക് ഇനി മുതൽ വർക്ക് ഫ്രം ഹോം.ഗൂഗിൾ ജീവനക്കാർക്ക് അടുത്ത വര്‍ഷം ജൂണ്‍ 30 വരെ വീട്ടിലിരുന്നായിരിക്കും ജോലിയെന്ന് കമ്പനി. കോവിഡ് വ്യാപനത്തേത്തുടർന്ന് താൽക്കാലികമായി നടപ്പാക്കിയ വർക്ക് ഫ്രം ഹോം സൗകര്യം അംഗീകരിച്ചുകൊണ്ടാണ് ഗൂഗിളിന്റെ പുതിയ തീരുമാനം.ഗൂഗിളിന്റെ തീരുമാനം മറ്റ് വന്‍കിട കമ്പനികളെയും സ്വദീനിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. അടുത്ത ജനുവരിയോടെ ജീവനക്കാർ കന്പനികളിൽ തിരിച്ചെത്തണമെന്നാണ് പല കമ്പനികളും നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നത്.ആഗോള വ്യാപകമായി നടപ്പിലാക്കിയ വീട്ടിലിരുന്ന് ജോലി എന്ന തീരുമാനം അടുത്തവര്‍ഷം ജൂണ്‍ 30വരെ തുടരും. ഇത്തരത്തിലൊരു തീരുമാനം ജീവനക്കാര്‍ക്ക് കാര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കുവാന്‍ ഉതകുന്ന തരത്തിലാണ്, ആൽഫബെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സുന്ദർ പിച്ചെ പറയുന്നു.