യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരു യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

Report: Web Desk

തിരുവമ്പാടി: യുവതിയെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരു യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ. ഒന്നാം പ്രതി കോടഞ്ചേരി ശാന്തി നഗർ സ്വദേശിനി നിഷ സുരേഷ്, രണ്ടും മൂന്നും പ്രതികളായ നെൽസൻ, നിഖിൽ തോമസ് എന്നിവരെയാണ് തിരുവമ്പാടി പോലീസ് പിടികൂടിയത്.മൂന്നാം പ്രതിയായ നിഖിലിന്റെ മേപ്പടിയിലെ വീട്ടിൽ കഴിയുകയായിരുന്നു പ്രതികൾ.

പരാതിക്കാരിയുടെ ഭർത്താവിന് അപകടം സംഭവിച്ചു എന്ന് തെറ്റുധരിപ്പിച്ചായിരുന്നു തട്ടിക്കൊണ്ടു പോയത്. തിരുവമ്പാടി എസ് ഐ കെ വി സുകുമാരൻ ,സി പി മാരായ കെ എം അനീസ് ,എം വി മുംതാസ് എന്നിവരാണ് പ്രതിയെ വയനാട്ടിൽ നിന്നും പിടികൂടിയത്. തട്ടിക്കൊണ്ടുപോയി പണം തട്ടലായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് സൂചന . കൂട്ടുപ്രതികൾക്കായി പോലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്.പ്രതികൾക്ക് മറ്റ് സ്റ്റേഷനുകളിൽ കേസ് ഉണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരുന്നു

error: Content is protected !!