മുക്കം : നഗരസഭയിലെ മുത്തേരിയിൽ വയോധിക പീഡനത്തിന് ഇരയാകുകയും മോഷണത്തിന് ഇരയാകുകയും ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്വദേശി മുജീബാണ് അറസ്റിലായത്. രണ്ടാഴചയോളമായി നടന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതി പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്. ഇക്കഴിഞ്ഞ രണ്ടാം തിയതിയാണ് മുത്തേരിയിൽ വെച്ച് ഓട്ടോറിക്ഷയിൽ കയറിയ 65കാരി പീഡിപ്പിക്കപെട്ടത്.ഓമശ്ശേരിയിലെ ഹോട്ടൽ ജീവനക്കാരിയായ വയോധിക ഹോട്ടലിലേക്ക് പോകുന്നതിനായി ഓട്ടോറിക്ഷയിൽ കയറുകയായിരുന്നു. ഈ സമയത്താണ് വയോധികയെ ബോധരഹിതയാക്കി തൊട്ടടുത്ത ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയും സ്വര്ണാഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തത് .സംഭവമായി ബന്ധപ്പെട്ട് പ്രതിക്കായി പോലീസ് വ്യാപകമായി തിരച്ചിൽ നടത്തിയിരുുന്നു .അയൽജില്ലകളിൽ അടക്കം തിരച്ചിൽ നടത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് മുജീബ് പിടിയിലായത്. പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി വലിയ രീതിയിലുള്ള ശ്രമം പ്രതിയുടെ ഭാഗത്ത്നിന്നുണ്ടായതായി പോലീസ് .നാട്ടകാരാണ് പ്രതിിയെന്ന് തെറ്റിിദ്ധരിപ്പിക്കുന്നതിനായി തന്റെ മൊബൈൽ ഫോണിൽ നിന്നും സിംകാർഡ് സംഭവസ്ഥലത്ത് തന്നെ ഉപേക്ഷിച്ചിരുന്നു. വസ്ത്രങ്ങളും സംഭവസ്ഥലത്ത് ഉപേഷിക്കുകയായിരുന്നു .മുക്കം പോലീസ് സ്റ്റേഷൻ പരിധിയിലെ മുന്നൂറോളം ഓട്ടോറിക്ഷകൾ പരിശോധിക്കുകയും അറുപതോളം സിസിടീവി ക്യാമറകൾ പരിശോധിച്ച ശേഷം 25 സിസിടീവി ഫൂട്ടേജ് ശേഖരിക്കുകയും ചെയ്തു. സമാന കുറ്റകൃത്യങ്ങളിൽ പെട്ട അമ്പതുപേരുടെ ലിസ്റ്റും പോലീസ് ശേഖരിച്ചിരുന്നു .ഇവ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയും ചെയ്തു. നാട്ടുകാരിയായ ഒരു സ്ത്രീയിൽ നിന്ന് വളരെ സഹായകരമായ മൊഴിയും പൊലീസിന് ലഭിച്ചു.ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി മുജീബ് ആണെന്ന് പോലീസ് സ്ഥിരീകരിച്ഛ് പിടികൂടിയത് .പ്രതി എന്ന് സംശയിച്ച ആളുടെ ഭാര്യയുടെ നമ്പറിലേക്ക് നിരവധികോളുകൾ വരുന്നതായി പൊലീസിന് വിവരം കിട്ടിയതിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത് .പോലീസ് ചെന്നെത്തിയത് ചന്ദ്രശേഖരനും സൂര്യപ്രഭയും ഉൾപ്പെടെ അറസ്റ്റിലായ കഞ്ചാവ് കേസിലാണ് .ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ് .