സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

രാജ്യത്ത് കൊവിഡ് ബാധിതരുടെ കണക്ക് ഉയരുന്നത് ആശങ്കക്ക് ഇടയാക്കുന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 34884 പേര്‍ കൊവിഡ് ബാധിതരായെന്നാണ് കണക്ക് . എന്നാൽ 24 മണിക്കൂറിനിടെ 671കൊവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവഡ് മരണം 26273 ആയി.ഇന്ത്യയിലിതുവരെ 1038716 പേർക്കാണ് കൊവിഡ് ബാധിച്ചത്. നിലവിൽ 358692 പേര്‍ കൊവിഡ് ബാധിതരായി ചികിത്സയിൽ തുടരുന്നു . 62.93 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക് .ഇന്നലത്തെ കണക്കനുസരിച്ച് രോഗമുക്തി നിരക്കിൽ ഇന്ന് കുറഞ്ഞു. രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലെ പ്രതിദിന വർദ്ധനവിനെക്കാൾ കൂടുതലാണ് ഇപ്പോൾ ഇന്ത്യയിലെ കണക്ക്. 34177 ആയിരുന്നു ഇന്നലെ ബ്രസീലിലെ പ്രതിദിന വര്‍ദ്ധന. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആകെ രോഗ ബാധിതരുടെ മുപ്പത് ശതമാനത്തിന് അടുത്ത് രോഗികൾ ഉണ്ടെന്നാണ് കണക്ക്.

error: Content is protected !!