ഭീതിയോടെ ചൈനീസ് കമ്പനികള്‍

ലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി കമ്പനിയുടെ 43-ാം വാര്‍ഷിക ജനറല്‍ മീറ്റിങ്ങില്‍ നടത്തിയ പ്രസ്താവനകളില്‍ ഏറ്റവും പ്രധാനം ആഗോള ടെക്‌നോളജി ഭീമന്‍ ഗൂഗിള്‍ 33,000 കോടി രൂപയുടെ നിക്ഷേപം റിലയന്‍സ് ജിയോയില്‍ നടത്തി എന്നതാണ്. ഇരു കമ്പനികളും ചേര്‍ന്ന് ഒരു ആന്‍ഡ്രോയിഡ് കേന്ദ്രീകൃത ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കുമെന്നും ഇതുപയോഗിച്ച് വില കുറഞ്ഞ സ്മാര്‍ട് ഫോണുകള്‍ നിര്‍മിക്കാനാകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. വില കുറഞ്ഞ സ്മാര്‍ട് ഫോണ്‍ എന്നു ചിന്തിക്കുമ്പോള്‍ത്തന്നെ മനസില്‍ ഓടിയെത്തുന്നത് ചൈനീസ് കമ്പനികളുടെ പേരുകളാണ്. വര്‍ഷങ്ങളായി ഷഓമി, ഒപ്പോ, വിവോ, റിയല്‍മി തുടങ്ങിയ കമ്പനികള്‍ കയ്യടക്കി വച്ചിരിക്കുകയാണ് ഈ മേഖല.ഇരു കമ്പനികളും ചേര്‍ന്ന് നിര്‍മിക്കുന്ന വിലകുറഞ്ഞ സ്മാര്‍ട് ഫോണ്‍ വന്‍ ഹിറ്റാകാനുള്ള സാധ്യത ഇതോടെ തെളിയുകയാണ്. . വില കുറഞ്ഞ ഫോണുകള്‍ക്കു പ്രവര്‍ത്തിക്കാനുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഒരുക്കാനുള്ള ഗൂഗിളിന്റെ ശ്രമം ഇതാദ്യമായല്ല നടക്കുന്നത്.

error: Content is protected !!