മരിച്ചുപോയ അച്ഛന്റെ രൂപമായിരുന്നു എനിക്ക് ; മേക്കപ്പ് പൂര്‍ത്തിയാക്കി കണ്ണാടിക്കു മുന്‍പില്‍ ചെന്നപ്പോള്‍ ; അനുഭവം പറഞ്ഞ് സുരാജ്

Entertainment Desk

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷക പ്രശംസ നേടിക്കൊണ്ടിരിക്കുന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യകഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ സീരിയസ് റോളുകളും തന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കുമെന്ന് സുരാജ് പലകുറി തെളിയിച്ചതാണ്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന സിനിമയ്ക്കുവേണ്ടി മേയ്ക്കപ്പ് ചെയ്തപ്പോഴുണ്ടായ അനുഭവമാണ് നടന്‍ പറയുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ ഭാസ്‌കര പൊതുവാള്‍ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിച്ചിരുന്നത്.
ഭാസ്‌കര പൊതുവാളിന് വേണ്ടിയാണ് കരിയറില്‍ ഏറ്റവും കൂടുതല്‍ സമയം മേക്കപ്പ് ചെയ്തത്. രൂപം ഉറപ്പിക്കുന്നതിനായി രാവിലെ മുതല്‍ രാത്രിവരെ മേക്കപ്പ്മാനു മുന്നില്‍ ഇരുന്നു. എന്റെ മുഖത്ത് അവര്‍ മാറി മാറി പരീക്ഷണങ്ങള്‍ നടത്തി. മുടി വടിച്ചു കളഞ്ഞും പുതുതായി വെച്ചുപിടിപ്പിച്ചും നിറംകൊടുത്തുമെല്ലാം അതങ്ങനെ തുടര്‍ന്നു.മേക്കപ്പ് പൂര്‍ത്തിയാക്കി കണ്ണാടിക്ക് മുന്‍പില്‍ ചെന്നപ്പോള്‍ മരിച്ചു പോയ അച്ഛന്റെ രൂപമായിരുന്നു എനിക്ക്. ചേച്ചിയെ വീഡിയോ കോളില്‍ വിളിച്ച് ഫോണ്‍ അമ്മക്ക് കൊടുക്കാന്‍ പറഞ്ഞു. എന്റെ രൂപം കണ്ട് ശബ്ദമിടറിക്കൊണ്ട് മക്കളേ അച്ഛനെപ്പോലെതന്നെയിരിക്കുന്നെടാ എന്നാണ് അമ്മ പറഞ്ഞത് സുരാജ് പറഞ്ഞു.

error: Content is protected !!