അഡ്വ: PTA റഹീമിൻ്റെ ഒന്നാം ഘട്ടപ്രചരണം പൂർത്തിയായി

Local News

ആവേശ തിരയിളക്കി ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ: PTA റഹീമിൻ്റെ ഒന്നാം ഘട്ട പ്രചരണമാണ് പൂർത്തിയാവുന്നത്.കുന്ദമംഗലം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നആറു പഞ്ചായത്തുകളിലെയുംഓരോ മുക്കിലും മൂലയിലും പര്യടനം നടത്തിയാണ് ഒന്നാം ഘട്ടംപൂർത്തീകരിച്ചത്.സ്ത്രീകളും കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേരാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും അഭിവാദ്യമർപ്പിക്കാൻ എത്തിയത്.

കഴിഞ്ഞ പത്തു വർഷം മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ എണ്ണി പറഞ്ഞാണ് ഇടതു സ്ഥാനാർത്ഥിയുടെ പ്രചരണം. ആദ്യ തവണ മൽസരിച്ചപ്പോൾ കിട്ടിയതിൻ്റെ മുന്നിരട്ടി ഭൂരിപക്ഷം രണ്ടാം തവണ ലഭിച്ചത് വലിയ ആത്മവിശ്വാസമാണ് സ്ഥാനാർത്ഥി പി.ടി.എ.റഹീമിനു നന്നൽക്കുന്നത്. അത് വർദ്ധിപ്പിക്കാനാവും എന്നു തന്നെയാണ് ഇടതു കേന്ദ്രങ്ങളും ഉറച്ചു വിശ്വസിക്കുന്നത്. അതോടൊപ്പം ഒന്നാം ഘട്ട പ്രചരണത്തിൽ ഇതുവരെ ചെയ്ത വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ വെക്കാൻ കഴിഞ്ഞതും ആത്മവിശ്വാസം കൂട്ടുന്നുണ്ട്.

രണ്ടാം ഘട്ട പ്രചരണം വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് കുന്ദമംഗലം പഞ്ചായത്തിലെ ചോലക്കൽ മേത്തൽ നിന്നും ആരംഭിക്കും.

error: Content is protected !!