
Report: Fasal Babu
മുക്കം: പെരിയ കൊലക്കേസ് സി.ബി ഐക്ക് കൈമാറണമെന്ന സുപ്രീം കോടതി വിധി സി പി എമ്മിനേറ്റ പ്രഹരമാണെന്ന് കെ.പി സി സി വൈസ് പ്രസിഡണ്ട് അഡ്വ.ടി സിദ്ധിഖ് അഭിപ്രായപ്പെട്ടു. മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഡി സി സി പ്രസിഡൻ്റ് രാജീവൻ മാസ്റ്റർക്ക് നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകികളെ രക്ഷിക്കാൻ ജനങ്ങളുടെ നികുതി പണമുപയോഗിച്ച് കോടതിയിൽ പോകുന്ന ആദ്യത്തെ സർക്കാരാണ് ഇടതു മുന്നണി സർക്കാർ എന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പ്രസിഡണ്ട് എം ടി അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ്സിനെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ഡിസിസി പ്രസിഡണ്ട് പറഞ്ഞു. ഡി സി സി ജനറൽ സെക്രട്ടറിമാരായ സി.ജെ ആൻ്റണി, ബാബു പൈക്കാട്ടിൽ, നിയോജക മണ്ഡലം കൺവീനർ കെ.ടി മൻസൂർ, മണ്ഡലം പ്രസിഡ ണ്ടുമാരായ സത്യൻ മുണ്ടയിൽ.ജോസ് പള്ളിക്കുന്നേൽ, കരീം പഴങ്കൽ, ടി.ടി സുലൈമാൻ, വേണു കല്ലുരുട്ടി, സുഫിയാൻ ചെറുവാടി, പി, ഭാനുമതി ടീച്ചർ, സുജ ടോം,ഗിരീഷ് ക്ലായേൽ, മുഹമ്മത് പാതിരി പറമ്പൻ, വിഷ്ണു കയ്യൂണമ്മൽ എന്നിവർ സംസാരിച്ചു.