മലയോര മേഖലയിൽ നിരവധി പേർക്ക് കോവിഡ്; ആശങ്ക വർധിക്കുന്നു

Report: Fasal Babu

മുക്കം: മലയോര മേഖലയിൽ ആശങ്കയുയർത്തി കോവിഡ് കേസുകൾ വർധിക്കുന്നു.കൊടിയത്തൂരിൽ വെള്ളിയാഴ്ച 15 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതലും സമ്പർക്ക വ്യാപനമായ സാഹചര്യത്തിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.
കുട്ടികൾക്കും രക്ഷിതാക്കൾക്കും കണിശമായ കരുതലിന്റെ മുന്നറിയിപ്പു കൂടിയായി വെള്ളിയാഴ്ചയിലെ കോവിഡ് ഫലം. 15 -ൽ പത്തു പേരും 9, 10, 12, 13, 14, 15, 16 പ്രായക്കാരായ കുട്ടികളാണ്.
കുട്ടികൾ പുറത്തിറങ്ങുന്നതിലും കുട്ടികളുമായുള്ള മുതിർന്നവരുടെ ഇടപഴകലിലും കൂടുതൽ കരുതൽ ഉണ്ടാകണമെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു പരിശോധന ഫലമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.


പന്നിക്കോട് എ.യു.പി സ്കൂളിൽ നടത്തിയ കോവിഡ് പരിശോധനയിൽ മീൻ വിൽപനക്കാരനു രോഗം സ്ഥിരീകരിച്ചതും ആശങ്കക്കിടയായി.
നീരീക്ഷണത്തിൽ കഴിയുന്നവരും രോഗലക്ഷണമുള്ളവരുമായി 48 പേർക്കു നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനാ ഫലമാണിത്.

നാലാം വാർഡിൽ അഞ്ചും, പതിനാറിൽ നാലും, രണ്ട് മൂന്ന് വാർഡുകളിൽ രണ്ടും, ഒന്ന് പതിനഞ്ച് വാർഡിൽ ഒരോരുരുത്തർക്കമാണ് രോഗം കണ്ടെത്തിയത്.
ഇതിൽ മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല.12 പേർക്ക്‌ പ്രാഥമിക സമ്പർക്കത്തിലൂടെയുമാണ് രോഗം സ്തിരീകരിച്ചത്.


കാരശ്ശേരിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധനയിൽ പതിനൊന്ന് പേരുടെ ഫലം പോസറ്റീവ് ആയിരുന്നു.
കോവിഡ് സ്ഥിരികരിച്ച ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും പൊതുജനങ്ങളും ഉൾപ്പെടെ 97 പേരിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിലും
ആൻ്റിജൻ പരിശോധനയിലും ആണ് പതിനൊന്ന് പേരുടെ ഫലം പോസറ്റീവായത്.


മുക്കം മുത്താലം പൈപ്പ് കമ്പനിയിൽ മാനേജർ, ഡ്രൈവർ, രണ്ടു് ജീവനക്കാർ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
പത്തിലധികം തൊഴിലാളികൾ സമ്പർക്ക വിലക്കിലാണ്.
21 ന് കണ്ണൂരിൽ വെച്ചാണ് മാനേജർക്കും ഡ്രൈവർക്കും സ്ഥിരീകരിച്ചത്.തുടർന്ന് വെള്ളിയാഴ്ച രണ്ട് ജീവനക്കാർ കൂടി സ്രവ പരിശോധന നടത്തുകയായിരുന്നു. ഇരുവരും പോസിറ്റീവ് ആയതോടെ കമ്പനിയുടെ പ്രവർത്തനം നിർത്തിവെച്ചിരിക്കയാണ്.അതേ സമയം മുക്കത്ത് 127 പേർആൻറിജൻ ടെസ്റ്റിന്‌ വിധേയരായതിൽ രണ്ടു പേർക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

error: Content is protected !!